കിട്ടാക്കനിയായി പ്രാണവായു: ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു
ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലാണ് മരണങ്ങൾ നടന്നതെന്ന് ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഇതേ തുടർന്ന് കേന്ദ്രസർക്കാരിന്റേതടക്കം എല്ലാ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സിജൻ സ്‌റ്റോക്ക്, രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് കോടതി തേടിയത്.