അനധികൃത മദ്യനിര്‍മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
അനധികൃതമായി മദ്യം നിര്‍മിച്ചതിന് കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. കുവൈറ്റിലെ ഖുറൈന്‍ മേഖലയില്‍ നിന്നാണ് മദ്യവും അസംസ്‌കൃത വസ്തുക്കളുമായി പ്രതികളെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യവും പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പൊലീസ് കൈമാറി.
അതേസമയം അനധികൃതമായി മദ്യശാല നടത്തിയ നാല് ഏഷ്യന്‍ വംശജരെ മുന്‍പ് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1500ഓളം മദ്യക്കുപ്പികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യത്ത് അനധികൃതമായി മദ്യം നിര്‍മിക്കുന്നവരെയും കടത്തുന്നവരെയും പിടികൂടാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.