ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വിപണി വില 38,520 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ന് മാറ്റമില്ലാത്തത്.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് പവന് 640 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4815 രൂപയും ഒരു ഗ്രാം വെള്ളിയുടെ വിപണവില 65 രൂപയുമായി.