വയനാട് മന്ദംകൊല്ലി ബീവറേജിനു സമീപത്തെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: മന്ദംകൊല്ലി ബീവറേജിനു സമീപം ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം മഞ്ഞപ്ര സ്വദേശി സനീഷ്, തമിഴ്‌നാട് സ്വദേശി ലോകനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ആനിമൂട്ടില്‍ പീതാംബരനെയാണ് മരിച്ചനിലയില്‍ കണ്ടത്. മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ബത്തേരി സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ മാത്യു, പ്രകാശ്, എ.എസ്.ഐ മാത്യു, എസ്.സി.പി. ഒ ഉദയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.