ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മുണ്ടത്തോട് സ്വദേശി ആഷിർ, എംഎസ്എഫ് മുൻസിപ്പൽ പ്രസിഡൻറ് ഹസ്സൻ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഇർഷാദിനെ സഹായിച്ചത് ഇവർ രണ്ട് പേരുമാണ്.
കൊലപാതകത്തിൽ മുഖ്യ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിനെതീരെ യൂത്ത് ലീഗ് ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ഇർഷാദിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റിമാൻഡ് ചെയ്തതോടെ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു.