സ്പിരിറ്റിൽ പൊടിപടലങ്ങൾ; ജവാൻ റം നിർമാണം വീണ്ടും പ്രതിസന്ധിയിൽ
ജവാൻ റം ഉത്പാദനത്തിൽ പുതിയ പ്രതിസന്ധി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിസിൽ ബ്ലെൻഡ് ചെയ്ത് ടാങ്കിൽ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റർ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തി. സ്പിരിറ്റ് ഉപയോഗയോഗ്യമാക്കാൻ വീണ്ടും അരിച്ചെടുക്കാനാണ് എക്‌സൈസിന്റെ നിർദേശം
സ്പിരിറ്റ് തിരിമറിയെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ഇവിടെ മദ്യനിർമാണം നിലച്ചിരിക്കുകയാണ്. മദ്യം കുപ്പികളിൽ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കൽ പരിശോധനയിലാണ് സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയത്.
ടാങ്കുകളിൽ സൂക്ഷിച്ച ബ്ലെൻഡ് ചെയ്ത സ്പിരിറ്റ് അരിച്ചെടുത്ത് വീണ്ടും പരിശോധനക്ക് അയക്കണം. ഇതിന്റെ ഫലം അനുകൂലമായാൽ മാത്രമേ മദ്യം കുപ്പികളിൽ നിറയ്ക്കാനും പുതിയ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നൽകുവെന്ന് എക്‌സൈസ് അറിയിച്ചു