മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിക്ക് എറിഞ്ഞു കൊടുത്ത് അമ്മ; ആരെയും ഭയപ്പെടുത്തുന്ന വീഡിയോ
മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ് കൊടുത്ത് അമ്മ. ഉസ്‌ബെസ്‌ക്കിസ്ഥാനിലെ മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കരടിയുടെ ശ്രദ്ധ ആകർഷിക്കുകയും കുഞ്ഞിനെ താഴേക്ക് എറിയുകുമായിരുന്നു. ഇവർക്ക് സമീപത്തുണ്ടായിരുന്നവർ ഇടപെടുന്നതിന് മുമ്പ് തന്നെ യുവതി കൂട്ടിലേക്ക് കുട്ടിയെ എറിഞ്ഞിരുന്നു
കുട്ടി താഴെ വീണതോടെ തന്റെ ഇരയെ കിട്ടിയ സന്തോഷത്തോടെ കരടി കുട്ടിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ അലറി വിളിക്കുകയായിരുന്നു. എന്നാൽ മൃഗശാല ജീവനക്കാർ അവസരോചിതമായി ഇടപെടുകയും കരടിയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തത്. തലയ്ക്ക് പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.