പെരുമ്പാവൂരിൽ അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് 44 വർഷം തടവുശിക്ഷ
അഞ്ച് വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 44 വർഷം തടവും 11,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018ൽ എറണാകുളം കുറുപ്പുംപടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ
മദ്യ ലഹരിയിൽ മകളെ ലൈംഗികമായും മകനെ ശാരീരികമായും പീഡിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടുകാരാണ് ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കുട്ടികളെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. അമ്മ കൂലിപ്പണിക്ക് പോയിരുന്ന സമയങ്ങളിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.