കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയാണ് മരിച്ചത്. മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് സജിത ആത്മഹത്യ ചെയ്തത്
ഇരുവരെയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്ലോസറ്റിൽ ചാരിയിരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്