തെലങ്കാനയിൽ 9ാം ക്ലാസുകാരൻ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകൾ മരിച്ചു; പിതാവിനെതിരെ നരഹത്യക്ക് കേസ്
തെലങ്കാനയിലെ കരിംനഗറിൽ ഒമ്പതാം ക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾ മരിച്ചു. സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു.
കുടിലുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണുകയായിരുന്നു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരൻ ഓടി രക്ഷപ്പെടുകായിരുന്നു. അന്വേഷണത്തിൽ വിദ്യാർഥിയെയും പിതാവിനെയും പോലീസ് കണ്ടെത്തി. വിദ്യാർഥി കാർ ഓടിക്കുന്ന വിവരം പിതാവിന് അറിയുമായിരുന്നു.