ആണവായുധങ്ങളുടെ നിർമാണം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ
ആണവായുധങ്ങളുടെ നിർമാണം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ ദക്ഷിണ കൊറിയയിൽ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം.
എവിടെയും എപ്പോഴും ആണവാക്രമണം നടത്താൻ ഉത്തര കൊറിയ തയ്യാറായിരിക്കണമെന്ന് കിം നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ പദ്ധതി തയ്യാറാക്കി ആണവായുധങ്ങളുടെ ശേഖരം വർധിപ്പിക്കണം. കൂടുതൽ കരുത്തുറ്റ ആയുധങ്ങൾ നിർമിക്കണം. അങ്ങനെയെങ്കിൽ നമ്മെ ശത്രുക്കൾ ഭയക്കും. നമ്മുടെ നാടിനെയും നാട്ടുകാരെയും അതിൻ്റെ പരമാധികാരത്തെയും ചോദ്യം ചെയ്യാതിരിക്കാൻ അവർ ഭയക്കുമെന്നും കിം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.