ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയെന്ന് അമേരിക്ക
ഏറെക്കാലത്തിന് ശേഷം വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ദീർഘദൂര ക്രൂയിസ് മിസൈലാണ് ഇത്തവണ പരീക്ഷിച്ചത്. പരീക്ഷണം അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഉത്തര കൊറിയ അവരുടെ സൈനിക ശക്തി അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ പരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് ഇത് ഭീഷണി ഉയർത്തുന്നുവെന്നും യുഎസ് ഇന്തോ-പസഫിക് കമാൻഡ് മേധാവി പറഞ്ഞു
ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 1500 കിലോമീറ്റർ ദൂരപരിധി വരെ മിസൈൽ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ന്യൂക്ലിയർ, ബാലിസ്റ്റിക് മിസൈൻ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം.