ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ
കിഴക്കൻ യൂറോപ്പിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തലസ്ഥാനമായ പ്യോംഗ് യാംഗിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചത്. മാർച്ച് 9ന് ദക്ഷിണ കൊറിയയിൽ പ്രിസഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം
എന്നാൽ നടപടിയെ പ്രകോപനമായി കാണേണ്ടതില്ലെന്നും ഏപ്രിൽ 15ന് നടക്കാനിരിക്കുന്ന കിംഗ് സാംഗിന്റെ 110ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പാണ് ഇതെന്നും ഉത്തര കൊറിയൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.