ബംഗ്ലാദേശിൽ യാത്രാ ബോട്ടിന് തീപിടിച്ചു; 39 പേർ മരിച്ചു, നിരവധി പേരെ കാണാതായി
ബംഗ്ലാദേശിൽ യാത്രാ ബോട്ടിന് തീടിപിടിച്ചുണ്ടായ അപകടത്തിൽ 39 പേർ മരിച്ചു. നൂറിലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് അപകടം. 500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എം വി അഭിജൻ എന്ന ബോട്ടിനാണ് തീപിടിച്ചത്.
ബോട്ടിന്റെ എൻജിൻ മുറിയിലാണ് ആദ്യം തീ പടർന്നത്. ഇതോടെ പരിഭ്രാന്തരായ ആളുകൾ ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ