പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; 11 പേർ മരിച്ചു, നിരവധി പേരെ കാണാതായി
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. നിരവധി പേരെ അപകടത്തിൽ കാണാതായതായി പെറു ആരോഗ്യമന്ത്രാലയം അറിയിച്ചു.
80 യാത്രക്കാരുമായി സാന്റാ മരിയയിൽ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജാണ് യന്ത്രബോട്ടുമായി കൂട്ടിയിടിച്ചത്. നാവികസേനയും എമർജൻസി ഓപറേഷൻസ് ടീമും അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.