പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹിമരുന്ന്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരാണ് പിടിയിലായത്.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കായംകുളത്ത് എത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിൽ പത്തനാപുരത്ത് എത്തുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.