Saturday, January 4, 2025
World

പ്രധാനമന്ത്രി ഈജിപ്തിലെത്തി; മുസ്തഫ മദ്ബൂലി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു; ഊഷ്മള വരവേല്‍പ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കെയ്‌റോയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ, ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.

പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

ഈ മാസം 21 മുതല്‍ 23 വരെ യുഎസില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്. ഇന്ന് കയ്‌റോയില്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി കൂടികാഴ്ച നടത്തും . തുടര്‍ന്ന് ഈജിപ്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം. ഇന്ന് രാവിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിക്കും. തുടര്‍ന്ന് ഒന്നാം ലോകയുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *