തൂക്കുപാലം അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍
തൂക്കുപാലം തകര്‍ന്ന് 150ഓളം പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോര്‍ബിയയിലെത്തി. അപകടമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി. ചികിത്സയിലുള്ളവരെ മോദി മോര്‍ബി സിവില്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.
മോര്‍ബിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗാന്ധിനഗറിലെ ഗുജറാത്ത് രാജ്ഭവനില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോര്‍ബിയില്‍ എത്തിയ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. പാലം തകര്‍ന്ന മേഖലയില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും എത്തി.