മഞ്ഞിൽ പുതഞ്ഞ് വിമാനങ്ങൾ; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചിട്ടു
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂൾ വിമാനത്താവളം അടച്ചു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ തകർന്നുവീണു. ആർക്കും പരുക്കില്ല. യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ പറക്കാനാകാതെ വിമാനത്താവളത്തിൽ നിരന്ന് കിടക്കുകയാണ്
തുർക്കിയുടെ തിരക്കേറിയ നഗരം കൂടിയാണ് ഇസ്താംബൂൾ. മഞ്ഞുവീഴ്ചയിൽ നിരവധി കാറുകളാണ് റോഡിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ഇസ്താംബൂൾ നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഗവർണർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടി. ഫുഡ് ഡെലിവറികളും വാക്‌സിൻ വിതരണവും സ്തംഭിച്ചു.