കാവുമന്ദത്ത് തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് അപകടം. റോഡിൽ നിന്ന് തെന്നിമാറി 50 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാവുമന്ദം സർവീസ് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.