175 മദ്യശാലകൾ കൂടി തുടങ്ങാനുള്ള ബെവ്‌കോ ശുപാർശ സർക്കാർ അംഗീകരിച്ചേക്കുമെന്ന് സൂചന
സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപ്പനശാലകൾ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാർശ. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നിലവിലുള്ള മദ്യശാലകളിൽ തിരക്ക് കൂടുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഔട്ട് ലെറ്റുകൾ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽ മാത്രം ഔട്ട് ലെറ്റുള്ള സ്ഥലത്തം ടൂറിസം കേന്ദ്രങ്ങളിലടക്കം പുതിയ മദ്യവിൽപ്പനശാലകൾ തുടങ്ങണം.
കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ് ആയും വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത്തരം ആറ് വിഭാഗം സ്ഥലങ്ങളിൽ ഔട്ട് ലെറ്റുകൾ ആരംഭിക്കണമെന്നാണ് ശുപാർശ. കൂടാതെ കാർഷികോത്പന്നങ്ങളിൽ നിന്നും വീഞ്ഞ് ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈൻ പദ്ധതിയും മദ്യനയത്തിൽ പ്രഖ്യാപിച്ചേക്കും.