അമേരിക്ക-കാനഡ അതിർത്തിയിൽ നാല് ഇന്ത്യക്കാർ മഞ്ഞിൽ പുതഞ്ഞ് മരിച്ചു
യുഎസ്-കാനഡ അതിർത്തിയിൽ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാർ തണുത്തുമരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സംഘത്തിലെ ഏഴ് പേരെ അവശനിലയിൽ കനേഡിയൻ പോലീസ് രക്ഷിച്ചു.
മഞ്ഞിൽ പുതഞ്ഞ നിലയിലാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കൻ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ. ഞെട്ടിക്കുന്ന വാർത്ത എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.
അടിയന്തര ഇടപെടൽ നടത്താൻ അമേരിക്കയിലെ നയതന്ത്ര കാര്യാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മുതിർന്നവരും ഒരു കൗമാരക്കാരനും ഒരു പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.