പശ്ചിമ ബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 13 പേർ മരിച്ചു
പശ്ചിമബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ13 പേർ മരിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ ധൂപ്ഗിരിയിലാണ് അപകടം ഉണ്ടായത്.
മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞതോടെ കാർ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയും തുടർന്ന് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.