Saturday, October 19, 2024
World

ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പോളണ്ടിനെ പറ്റി അനാവശ്യം പറയരുതെന്നും പോളണ്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നും മത്തേയൂഷ് പ്രതികരിച്ചു.

കുറഞ്ഞ വിലയില്‍ യുക്രൈനില്‍ നിന്ന് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ യുക്രൈനില്‍ നിന്നുള്ള ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് അടക്കം മുന്നില്‍ നിന്ന രാജ്യമാണ് പോളണ്ട്. കൂടാതെ യുദ്ധത്തില്‍ യുക്രൈന് യുദ്ധത്തില്‍ പിന്തുണയും നല്‍കിയിരുന്നു.

ധാന്യ ഇറക്കുമതിയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ മോസ്‌കോയെ സഹായിക്കുകമാത്രമാണെന്ന് സെലന്‍സ്‌കി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചിരുന്നു. ധാന്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് യുക്രൈന് ആയുധ സഹായം നല്‍കുന്നത് പോളണ്ട് നിര്‍ത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published.