Saturday, January 4, 2025
World

നിന്ദ്യമായ ആശംസ’; ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍

ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍. ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ‘നിന്ദ്യമായ’ ആശംസകള്‍ നിരസിക്കുന്നതായാണ് യുക്രൈന്റെ പ്രതികരണം. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ നിന്ന് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതിനുള്ള പ്രതിഷേധമായാണ് ആശംസകള്‍ നിരസിച്ചത്.

സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 31ാം വാര്‍ഷികത്തിലാണ് തന്റെ വെബ്‌സൈറ്റില്‍ അപ്രതീക്ഷിതമായി ലുകാഷെന്‍കോ യുക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ബലാറസിന്റെ പ്രതികരണം.

റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ബെലാറസ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനിലേക്ക് ആയിരക്കണക്കിന് സൈനികരെ അയയ്ക്കുന്നതിനും വ്യോമാതിര്‍ത്തിയില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കുന്നതിനും റഷ്യയെ ബെലാറസ് സഹായിച്ചിരുന്നു.

‘ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ആത്മാര്‍ത്ഥമായ, അയല്‍പക്ക ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിത്തറ തകര്‍ക്കാന്‍ ഇന്നത്തെ തര്‍ക്കങ്ങള്‍ക്ക് കഴിയില്ല’. ലുകാഷെന്‍കോ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *