Monday, January 6, 2025
World

അഡ്മിഷൻ ലെറ്റര്‍ വ്യാജം; കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീതിയിൽ

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ കാനഡയില്‍‌ നാടുകടത്തൽ ഭീതിയിൽ. വിവിധ കോളേജുകളിൽ അഡ്നിഷൻ ലഭിക്കുന്നതിനായി നൽകിയ ലെറ്ററുകൾ വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. 150 ലധികം ഇന്ത്യൻ വിദ്യാർത്ഥികളോട് രാജ്യം വിടാൻ കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസി (സിബിഎസ്എ) ആവശ്യപ്പെട്ടിട്ടുണ്ട്, അവർ വ്യാജ കോളേജ് പ്രവേശന കത്ത് ഉപയോഗിച്ചാണ് രാജ്യത്ത് എത്തിയതെന്ന് പറയുന്നു. ബി ബി സിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.

കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർഥികൾ‌ക്ക് നാടുകടത്തൽ കത്തുകൾ ലഭിച്ചു.വ്യാജരേഖകളെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും രേഖ നൽകിയ ഇന്ത്യയിലെ ഇമിഗ്രേഷൻ കൺസൾട്ടേഷൻ ഏജൻസിയാണ് തങ്ങളെ കബളിപ്പിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു. നാല് വർഷം മുമ്പ് സമാനമായ കേസിൽ യുഎസിൽ 129 ഇന്ത്യൻ വിദ്യാർത്ഥികൾ വ്യാജ സർവകലാശാലയിൽ ചേർന്നതിന് അറസ്റ്റിലായിരുന്നു.

ജലന്ധറിലെ പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഒരു വിദ്യാർത്ഥിക്ക് 16 ലക്ഷത്തിലധികം രൂപ ഈടാക്കിയിരുന്നു.

വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇതിനകം പഠനം പൂർത്തിയാക്കുകയും വർക്ക് പെർമിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തുകഴിഞ്ഞു. കാനഡയിൽ ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *