കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
കാനഡയിലെ ടൊറാന്റോയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിംഗ്, ജസ്പിന്ദർ സിംഗ്, കരൺപാൺ സിംഗ്, മോഹിത് ചൗധാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു
മരിച്ചവരെല്ലാം പഞ്ചാബ് സ്വദേശികളാണ്. പുലർച്ചെ വിദ്യാർഥികൾ സഞ്ചരിച്ച വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.