കാനഡയിൽ വർഗ, വർണ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് 182 ശതമാനം വർധന
2014നു ശേഷം കാനഡയിൽ വർഗ, വർണ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് 182 ശതമാനം വർധനയെന്ന് കണക്ക്. സ്റ്ററ്റിസ്റ്റിക്സ് കാനഡയുടെ കണക്കു പ്രകാരം രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രം 159 ശതമാനം വർധിച്ചിട്ടുണ്ട്. 2021ൽ ഏറ്റവും ഉയർന്ന വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ടൊറൻ്റോ (779), വാൻകൂവർ (429), മോൺട്രിയാൽ (260), ഒട്ടാവ (260), കാൽഗരി (139) എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം കാനഡയിലെ പട്ടണങ്ങളിൽ റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്ക്.
വർഗ, വർണ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ 182 ശതമാനം വർധിച്ചു. 2020 പരിഗണിക്കുമ്പോൾ കഴിഞ്ഞ വർഷം വിദ്വേഷ പ്രചാരണത്തിൽ 27 ശതമാനം വർധനയുണ്ടായി. ജൂത, മുസ്ലിം, കാത്തലിക് വിഭാങ്ങൾക്കു നേരെയാണ് ഏറ്റവുമധികം വിദ്വേഷ കുറ്റകൃത്യങ്ങൾ ഉണ്ടായിരിക്കുന്നത്. ഇവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 67 ശതമാനം വർധനയുണ്ടായി. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 64 ശതമാനം വർധനയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നിരുന്നു. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിറക്കിയത്.
തുടർച്ചയുണ്ടാകുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതE മുന്നറിയിപ്പ്. ഇന്ത്യക്കാർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പ്രസ്താവനിറക്കിയത്.
കാനഡയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറന്റോയിലെയോ വാൻകോവറിലേയോ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചു. അടിയന്തരഘട്ടങ്ങളിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു. കാനഡയിലെ ആകെ ജനസംഖ്യയിൽ 17 ലക്ഷത്തോളം പേർ ഇന്ത്യൻ പൗരന്മാരാണ്.