കൊളംബിയയില്‍ 11 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; മരണകാരണം ഓജോ ബോര്‍ഡ് കളിച്ചതെന്ന് പ്രചാരണം; അന്വേഷണം
കൊളംബിയയില്‍ ദുരൂഹസാഹചര്യത്തില്‍ 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂളിലെ കോറിഡോറില്‍ വച്ചാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മരിച്ചനിലയില്‍ അധ്യാപകര്‍ കണ്ടെത്തിയത്. മരിച്ച 11 പേരും 13നും 17നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയും പേശീവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്വേല ബെല്‍ട്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഓജോ ബോര്‍ഡ് കളിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചതെന്നുള്ള വാദങ്ങളെ തള്ളി ഹറ്റോ മേയര്‍ ജോസ് പാബ്ലോ ടോലോസ രംഗത്തെത്തി. വ്യാജപ്രചാരണത്തില്‍ അന്വേഷണം നടക്കുകയാണെന്നും മേയര്‍ പറഞ്ഞു. ബോധരഹിതരായ കുട്ടികളുടെ വായില്‍ നിന്ന് പതയും വന്നിരുന്നു.
ഓജോ ബോര്‍ഡ് കളിക്കിടെയാണ് അപകടമുണ്ടായതെന്ന പ്രചരണങ്ങള്‍ തള്ളി എമര്‍ജന്‍സി മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ ജുവാന്‍ പാബ്ലോയും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മാനസിക നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.