ജെഎന്‍യു ക്യാമ്പസില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍; ചേരിതിരിഞ്ഞ് സംഘര്‍ഷം
ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരും സംഘര്‍ഷത്തിനിടയിലേക്ക് കടന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചു.
വിദ്യാര്‍ത്ഥികളില്‍ നിന്നും ആര്‍ക്കുമെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ മാത്രമാണ് പ്രശ്‌നമുണ്ടായതെന്നും രാഷ്ട്രീയ സംഘടനകളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. വിഷയത്തില്‍ ഇതുവരെ സര്‍വകലാശാല അധികൃതരും പ്രതികരിച്ചിട്ടില്ല.