24 മണിക്കൂറിനിടെ 6.19 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.3 കോടി കടന്നു, മരണം 12.98 ലക്ഷം
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,19,846 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,179 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 5,30,73,406 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായത്. 12,98,566 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു. ഇതുവരെ 3,72,02,101 പേരുടെ രോഗം ഭേദമായപ്പോള്‍ 1,45,72,739 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 95,610 പേരുടെ നില ഗുരുതരവുമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, യുകെ, അര്‍ജന്റീന, കൊളംബിയ, ഇറ്റലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലായുള്ളത്. പ്രതിദിന കൊവിഡ് ബാധിതര്‍ കൂടുതലായുള്ളത് അമേരക്കയിലാണ്. ഒറ്റദിവസം 1.44 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം റിപോര്‍ട്ട് ചെയ്തത്.
1,480 മരണങ്ങളുമുണ്ടായി. പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ ഈ സമയം 48,285 പേര്‍ കൊവിഡ് രോഗികളായി. ബ്രസീലിലും പ്രതിദിന രോഗികള്‍ കൂടുകയാണ്. 47,724 പേര്‍ക്ക് വൈറസ് റിപോര്‍ട്ട് ചെയ്തതായാണ് കണക്ക്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.