24 മണിക്കൂറിനിടെ 3.13 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.41 കോടി കടന്നു
വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,13,858 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,41,59,060 ആയി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്. 2,54,30,448 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങി.
അതേസമയം, 77,09,821 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 65,905 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം ഇപ്പോഴും കൂടുതലുള്ളത്. പ്രതിദിന കൊവിഡ് കേസുകളില്‍ മുന്നില്‍ ഇന്ത്യ തന്നെയാണ്. 86,748 പേര്‍ക്കാണ് ഒരുദിവസം കൊവിഡ് പോസിറ്റീവായത്. അമേരിക്കയില്‍ 40,929 പേര്‍ക്കും ബ്രസീലില്‍ 33,269 പേര്‍ക്കും രോഗം പിടിപെട്ടതായാണ് കണക്കുകള്‍.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗബാധിതര്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 74,47,282 (2,11,740), ഇന്ത്യ- 63,12,584 (98,708), ബ്രസീല്‍- 48,13,586 (1,43,962), റഷ്യ- 11,76,286 (20,722), കൊളംബിയ- 8,29,679 (25,998), പെറു- 8,14,829 (32,463), സ്‌പെയിന്‍- 7,69,188 (31,791), അര്‍ജന്റീന- 7,51,001 (16,937), മെക്‌സിക്കോ- 7,43,216 (77,646), ദക്ഷിണാഫ്രിക്ക- 6,74,339 (16,734), ഫ്രാന്‍സ്- 5,63,535 (31,956).