24 മണിക്കൂറിനിടെ 1.96 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.20 കോടി, രോഗമുക്തി നേടിയവര്‍ 2.36 കോടി
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഞ്ഞു. ഇതുവരെ 32,094,034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 981,962 ലക്ഷം പേരാണ് മരിച്ചത് . 2.36 കോടി പേര്‍ രോഗവിമുക്തി നേടി. 7,435,723 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 62,378 പേരുടെ നില ഗുരുതരവുമാണ്. 24 മണിക്കൂറിനിടെ ലോകത്ത് 1.96 ലക്ഷം രോഗികള്‍ കൊവിഡ് ബാധിച്ചതായി റിപോര്‍ട്ടില്‍ വ്യക്തമാകുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 7,139,553 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,593 ആയി. 4,398,907 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 91,173 പേര്‍ ആയതായാണ് ഔദ്യോഗിക കണക്ക്. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്.വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 4,627,780 (139,065), ഇന്ത്യ- 5,730,184 (91,173), റഷ്യ- 1,122,241 (19,799), ദക്ഷിണാഫ്രിക്ക- 665,188 (16,206), പെറു- 782,695 (31,870), മെക്സിക്കോ- 710,049(74,949), കൊളമ്പിയ- 784,268 (24,746), സ്പെയിന്‍- 693,556 (31,870), ചിലി- 449,903(12,345).