കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത്
നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ കിരണിനെ കൂടി ഇനി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു