Saturday, October 19, 2024
Sports

ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ നായകനായേക്കും

 

ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നാണ് വാർത്ത. പകരം രോഹിത് ശർമ നായക സ്ഥാനത്തേക്ക് എത്തുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിംഗിനെ ബാധിക്കുന്നതായി കോഹ്ലി കരുതുന്നുണ്ട്. ഇതേ തുടർന്നാണ് പരിമിത ഓവർ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോഹ്ലി തയ്യാറാകുന്നത്. അതേസമയം ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് കോഹ്ലി തന്നെ തുടർന്നേക്കും.

നായക സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിതും ടീം മാനേജ്‌മെന്റുമായി കോഹ്ലി കുറച്ചുകാലമായി ചർച്ച ചെയ്തു വരികയാണ്. വരുന്ന  ലോകകപ്പുകളിൽ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് താരത്തിന്റെ ലക്ഷ്യം.

ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കൂടുതൽ വിജയം നേടിക്കൊടുത്ത നായകനാണ് കോഹ്ലി. പക്ഷേ ടീം വിജയിക്കുമ്പോഴും അദ്ദേഹത്തിന്റെ ബാറ്റിംഗ് പരാജയപ്പെടുന്നതാണ് കാണുന്നത്. ക്യാപ്റ്റൻസിയുടെ സമ്മർദം അദ്ദേഹത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published.