ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 രോഗികൾ മരിച്ചു
ഇറാഖിലെ നസ്‌റിയയിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ മരിച്ചു. നിരവധി പേരെ കാണാതായി. പതിനാറ് രോഗികളെ പരുക്കുകളോടെ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൊവിഡ് വാർഡിൽ നിന്നുയർന്ന തീ ആശുപത്രി കെട്ടിടമാകെ വ്യാപിക്കുകയായിരുന്നു. ഈ വർഷം ഇറാഖിൽ ഇത്തരത്തിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഏപ്രിലിൽ ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 82 പേർ മരിച്ചിരുന്നു.