കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരാകും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാകും ഹാജരാകുക. മുൻകൂട്ടി പറയാതെ വെള്ളിയാഴ്ച ഹാജരായ ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തിരികെ അയച്ചിരുന്നു
ഷാഫിയും കൊടി സുനിയും അടങ്ങുന്ന സംഘമാണ് കണ്ണൂരിലെ സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിന്റെ രക്ഷാധികാരികൾ എന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും ഇവരുടെ പങ്ക് വെളിപ്പെടുത്തി മൊഴി നൽകിയിരുന്നു.