Monday, January 6, 2025
National

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈകുന്നേരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്.

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകും. സഹകരണ മന്ത്രാലയം രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Leave a Reply

Your email address will not be published. Required fields are marked *