യു എസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിൻ
യുഎസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എൻ.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിൻ സംസാരിച്ചത്.
‘ഇക്കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മോശപ്പെട്ട നിലയിലാണ്,’ പുടിൻ പറഞ്ഞു.
റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.