റഷ്യൻ പ്രസിഡന്റ് പുടിന് പാർക്കിൻസൺസ് രോഗം; സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് പുടിൻ സ്ഥാനമൊഴിയാൻ ശ്രമിക്കുന്നത്. 68കാരനായ പുടിനോട് പൊതുരംഗത്ത് നിന്ന് മാറിനിൽക്കാൻ കുടുംബവും ആവശ്യപ്പെട്ടതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അടുത്തിടെ പുടിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് 37കാരിയായ കാമുകി അലീന കബേവയും രണ്ട് പെൺകുട്ടികളും പുടിനെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചത്. ജനുവരിയോടെ അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകും.