Tuesday, January 7, 2025
Kerala

തൃശ്ശൂരിൽ മനോരോഗിയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മരക്കഷ്ണം ഉപയോഗിച്ച് എൽസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *