ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി മോദി; ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരും
46ാമത് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇനിയും അത് തുടരുമെന്നു മോദി പറഞ്ഞു. ഇതോടൊപ്പം കമല ഹാരിസിന്റെ വിജയം വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും അവർക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.