ഫ്‌ളാറ്റ് പീഡനം: പ്രതി മാർട്ടിൻ നയിച്ചിരുന്നത് അത്യാഡംബര ജീവിതം, ഫ്‌ളാറ്റിന്റെ വാടക മാത്രം 43,000 രൂപ
കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിന്റെ ജീവിതത്തിൽ ഏറെ ദുരൂഹതകൾ. താമസിക്കാൻ ആഡംബര വസതികളും യാത്ര ചെയ്യാൻ ആഡംബര വാഹനങ്ങളും മാത്രമേ ഇയാൾ ഉപയോഗിച്ചിരുന്നുള്ളു. ഇതിനായി പണമുണ്ടാക്കാൻ പല മാർഗങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു
മണിച്ചെയിൻ, പലിശക്ക് പണം നൽകൽ തുടങ്ങി പല മാർഗങ്ങളും ഇയാൾക്കുണ്ടായിരുന്നു. മറൈൻ ഡ്രൈവിലെ ഇയാളുടെ ഫ്‌ളാറ്റിന് മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയിൽ നിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ഇയാൾ അഞ്ച് ലക്ഷം രൂപയും വാങ്ങിയിരുന്നു
എന്നാൽ താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ഫ്‌ളാറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. മാർട്ടിനെ 23ാം തീയതി വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
മാർട്ടിൻ യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വീഡിയോ ആർക്കെങ്കിലും അയച്ചു നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.