വംശീയ ആക്രമണം: കാനഡയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേർക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു
സംഭവത്തിൽ നതാനിയേൽ വെൽറ്റ്മാൻ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 74കാരനായ വയോധിക, 46കാരനായ പുരുഷൻ, 44കാരിയായ യുവതി, 15കാരിയായ പെൺകുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. പ്രതിക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു