അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്ത. അരുവിക്കര കച്ചാണിയിൽ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദിനിയുടെ മകൻ ഷിബു(48)വിനെ പോലീസ് അറസ്റ്റ് ചെയ്തു
ഡിസംബർ 24ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. അമ്മ മരിച്ചതായി ഷിബുവാണ് പോലീസിൽ അറിയിച്ചത്. പരിശോധിച്ചപ്പോൾ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മർദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് മർദിക്കാൻ കാരണമായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഷിബുവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇയാളുടെ ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയതാണ്.