Saturday, April 12, 2025
National

കർഷക പ്രക്ഷോഭത്തിന് വിദേശരാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാനഡ, അമേരിക്ക, യുകെ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇന്ത്യൻ വംശജരുടെ സംഘടനകൾ ചില പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമരത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലെ അതൃപ്തി കാനഡയെ അറിയിച്ചു

കർഷക പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ പറയുന്നു. ഇംതിയാസ് ജലീൽ, ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *