ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 37.51 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയാറ് ലക്ഷം കടന്നു.അതേസമയം, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
അതേസമയം ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. 63 ദിവസത്തിന് ശേഷമാണ് രാജ്യത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്. 86,498 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 4.62 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഇതോടെ 13,03,702 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം 18,73,485 പരിശോധനകളാണ് നടത്തിയത്.