പാക്കിസ്ഥാനിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 36 മരണം, നിരവധി പേർക്ക് പരുക്ക്
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്.
ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോകുകയായിരുന്ന മില്ലന്റ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു
14 ബോഗികൾ പാളം തെറ്റി. എട്ട് ബോഗികൾ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.