മലപ്പുറത്ത് കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്
മലപ്പുറത്ത് വാഹനാപാകടത്തിൽ ഒരു മരണം. ചങ്ങരംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം സ്വദേശി രാജീവ്(25)ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കാറിൽ വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു