Sunday, April 13, 2025
Kerala

ഭരണപക്ഷം ചോദ്യത്തിലൂടെ ആക്ഷേപിച്ചുവെന്ന് പരാതി; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

 

ചോദ്യോത്തരവേളയിൽ ഭരണപക്ഷം ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന്റെ ചോദ്യത്തിൽ വന്നതാണ് പ്രശ്‌നമായത്.

ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ സമ്മതിച്ചില്ല. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും ചട്ടലംഘനമാണെന്നും സതീശൻ ആരോപിച്ചു

സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ എന്നതായിരുന്നു പ്രസേനന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *